പാലക്കാട് • വാളയാര്‍ അട്ടപ്പള്ളത്തിനു സമീപം ദേശീയപാതയില്‍ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു രണ്ടു കോളജ് വിദ്യാര്‍ഥികള്‍ മരിച്ചു. തമിഴ്നാട് ഇറോഡ് സ്വദേശികളായ മഹേന്ദ്രന്‍ (24), ധനശേഖരന്‍ (25) എന്നിവരാണ് മരിച്ചത്. രാവിലെ ഓന്‍പതരയോടെയാണ് അപകടം. ഇറോഡ് വെല്ലാര്‍ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളാണ് ഇരുവരും. കോളജില്‍ നിന്ന് ഒന്‍പതംഗ വിദ്യാര്‍ഥി സംഘം കൊച്ചിയിലേയ്ക്കു വിനോദ സഞ്ചാരത്തിനു വരുന്നതിനിടെയാണ് അപകടം. കാറിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്നാണു അപകടമെന്നു പൊലീസ് പറഞ്ഞു.