മേപ്പാടി • രോഗിയുമായി ആശുപത്രിയിലേയ്ക്ക് പുറപ്പെട്ട ജീപ്പ് മറിഞ്ഞ് രോഗി മരിച്ചു. ഏഴ് പേര്‍ക്ക് പരുക്കേറ്റു. കടച്ചിക്കുന്ന് തച്ചനാടന്‍ മൂപ്പന്‍ കോളനിയിലെ രാമന്റെ ഭാര്യ ദേവു (67) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴു മണിയോടെ വീട്ടില്‍ തളര്‍ന്ന നിലയില്‍ കണ്ടെത്തിയ ദേവുവിനെ ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്ന് ആശുപത്രിയിലെത്തിയിലേയ്ക്കു കൊണ്ടുപോകും വഴി താഴെ അരപ്പറ്റ വളവിലാണ് ജീപ്പ് മറിഞ്ഞത്. പരുക്കേറ്റ കടച്ചിക്കുന്ന് സ്വദേശികളായ ആര്‍.രഞ്ജിത് (22) ,സുരേഷ് (42), കമല (62), രാജന്‍ (47), വത്സ സുരേഷ് (36) പ്രജീഷ് (32), എം.എ.പീറ്റര്‍ (51) എന്നിവര്‍ വിംസ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സുരേഷ്, രവി എന്നിവരാണ് ദേവുവിന്റെ മക്കള്‍.