തൃശൂര്‍: കുന്നംകുളം കാണിപ്പയ്യൂരില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. പഴുന്നാന സ്വദേശി തേക്കേക്കര ജോണ്‍സണിന്‍റെ മകന്‍ ലിയോണ്‍ (23), കുന്നങ്ങാട്ട് ഇല്ലത്ത് സേതുമാധവന്‍റെ മകന്‍ അതുല്‍ (20) എന്നിവരാണ് മരിച്ചത്.
ബംഗളുരു വിമാനത്താവളത്തിലെ ജീവനക്കാരനാണ് ലിയോണ്‍. അതുല്‍ വാവന്നൂര്‍ എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ഥികളാണ്. ക്രിസ്മസ് അവധിയാഘോഷിക്കാന്‍ വീട്ടിലെത്തിയതായിരുന്നു ഇരുവരും.