ദുബായില്‍ വാഹനപകടത്തില്‍ 27 പേര്‍ക്ക് പരുക്ക്

219

ദുബായ്: എമിറേറ്റ്സ് റോഡില്‍ കഴിഞ്ഞ ദിവസം നടന്ന വാഹനപകടത്തില്‍ 27 പേര്‍ക്ക് പരുക്ക് പറ്റി. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. പുലര്‍ച്ചെ ദുബായ് ക്ലബ്ബ് പാലത്തിന്നടുത്ത് എമിറേറ്റ്സ് റോഡിലാണ് അപകടം സംഭവിച്ചത്. ഒരേ ദിശയില്‍ ഓടികൊണ്ടിരിക്കുന്ന വാഹനങ്ങള്‍ തമ്മിലാണ് അപകടം നടന്നത്. മുന്നിലുള്ള വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ തൊഴിലാളികള്‍ സഞ്ചരിച്ച മിനിവാന്‍ മറ്റൊരു വാനില്‍ തട്ടി മറിയുകയായിരുന്നു. ഇതെ ട്രാക്കിലൂടെ വരുന്ന മറ്റൊരു വാഹനവും ഇതെ അപകടത്തില്‍പ്പെടുകയായിരുന്നു. വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നത് കണ്ട് നിയന്ത്രണം വിട്ട മറ്റൊരു കാര്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. അപകടം നടന്ന ഉടന്‍ സംഭവ സ്ഥലത്തെത്തിയ പോലീസ് സുരക്ഷാ ഉദ്യോഗസ്ഥരാണ് പരുക്ക് പറ്റിയവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോലീസ് എയര്‍ ആബുലന്‍സ് വിഭാഗവും രക്ഷാ പ്രവര്‍ത്തനത്തിനായി സ്ഥലത്ത് കുതിച്ചെത്തിയിരുന്നു. ഗുരുതരമായി പരുക്ക് പറ്റിയവരെ ഹെലികോപ്റ്ററിലാണ് ആശുപത്രിയില്‍ എത്തിച്ചത്.

NO COMMENTS

LEAVE A REPLY