മലപ്പുറം • മൂന്നിയൂര്‍ കളിയാട്ടമുക്ക് കാര്യാട് പാലത്തില്‍ കാര്‍ സുരക്ഷാഭിത്തിയിലിടിച്ച് താഴേക്കുമറിഞ്ഞ് യുവതിയും ബന്ധുക്കളായ രണ്ടു കുട്ടികളും മരിച്ചു. പരപ്പനങ്ങാടി ചെറമംഗലം തിരിച്ചിലങ്ങാടി കോണിയത്ത് ഷമീറിന്റെ ഭാര്യ ഹുസ്ന (19), ഷമീറിന്റെ സഹോദരി ഷംന (14), ഷമീറിന്റെ സഹോദരന് റഷീദിന്റെ മകള്‍ ഫാത്തിമ ഷിഫാന (ആറ്) എന്നിവരാണു മരിച്ചത്. ഷമീര്‍, റഷീദിന്റെ ഭാര്യ ഉമ്മു ഹബീബ (37), മുഹമ്മദ് ആസിഫ് (11) എന്നിവരും മറ്റൊരാളും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കളിയാട്ടമുക്കിലെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന കുടുംബം ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ നിയന്ത്രണംവിട്ട് സുരക്ഷാഭിത്തിയിലിടിച്ച ശേഷം താഴ്ചയിലേക്കു പതിക്കുകയായിരുന്നു.