ബാങ്കോക്ക് : കിഴക്കന്‍ തായ് ലന്‍ഡില്‍ ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ 25 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്കു പരിക്കേറ്റു. മരിച്ചവരില്‍ മൂന്നു വയസുള്ള കുട്ടിയും ഉള്‍പ്പെടുന്നു. ബാന്‍ബംഗ് ജില്ലയിലെ ചോന്‍ബുരിയിലാണ് സംഭവമുണ്ടായത്. ട്രക്കും എതിരേവന്ന മിനി വാനും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയെ തുടര്‍ന്ന് തീപിടിത്തമുണ്ടായതാണ് മരണസംഖ്യ കൂടാന്‍ കാരണമായതെന്ന് പോലീസ് പറഞ്ഞു.