സൗദിയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ട് ഏഴു മരണം

243

ജിദ്ദ: സൗദിയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു മാസം പ്രായമുള്ള കുഞ്ഞ് അടക്കം ആറു ബ്രിട്ടീഷ് മുസ്ലിം തീര്‍ത്ഥാടകര്‍ മരിച്ചു. ഉംറ തീര്‍ത്ഥാടനത്തിനായി മെക്കയിലേക്കു പോകും വഴിയായിരുന്നു അപകടം. മൊത്തം ഏഴു പേരാണ് അപകടത്തില്‍ മരിച്ചത്. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍നിന്നുള്ള നാലംഗം കുടുംബവും സ്കോട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍നിന്നുള്ള ദമ്ബതികളുമാണ് മരിച്ച ബ്രിട്ടീഷ് പൗരന്മാര്‍. മുഹമ്മദ് അസ്ലം ഭാര്യ തലാത് അസ്ലം എന്നീ ഗ്ലാക്സോ സ്വദേശികള്‍ അറുപതുകളില്‍ പ്രായമുള്ളവരാണ്.
ഇവര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് മദീനയില്‍നിന്ന് മെക്കയിലേക്കു പോകുവഴിയായിരുന്നു അപകടം. 12 യാത്രികരാണ് ബസില്‍ ഉണ്ടായിരുന്നത്. രണ്ടു പേര്‍ക്കു പരിക്കേറ്റു. മരിച്ച ഏഴാമത്തെയാള്‍ ബ്രിട്ടീഷുകാരനല്ല. ഹജ്ജ് തീര്‍ത്ഥാടനം ഓഗസ്റ്റിനും സെപ്റ്റംബറിനും ഇടയിലാണെങ്കില്‍ ഉംറ കര്‍മ്മം ഏതു സമയത്തും നിര്‍വഹിക്കാനാകും.

NO COMMENTS

LEAVE A REPLY