കണ്ണൂര്‍: ഓട്ടോറിക്ഷയും സ്കോര്‍പിയോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പാനൂര്‍-കൂത്തുപറമ്ബ് റോഡില്‍ പാട്യം വില്ലേജ് ഓഫീസിനടുത്ത് ഇന്ന് കാലത്ത് ഒമ്ബതു മണിയോടെയാണ് അപകടം. പത്തായക്കുന്ന് കൊങ്കച്ചിയിലെ മോറത്ത് ഹൗസില്‍ കേളോത്ത് ദാമോദരന്‍-നളിനി ദമ്ബതികളുടെ മകന് പി വി രാജേഷാ(35) ണ് മരിച്ചത്. രാജേഷ് ഓടിച്ചിരുന്ന ഓട്ടോയില്‍ എതിരെ വന്ന കര്‍ണാടക റജിസ്ട്രേഷനുള്ള സ്കോര്‍പിയോ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് വീണ രാജേഷിന്റെ ശരീരത്തിലൂടെ പിന്നിലൂടെ വന്ന ലോറി കയറിയിറങ്ങിയതിനെ തുടര്‍ന്ന് സംഭവസ്ഥലത്തുവെച്ച് തന്നെ മരിക്കുകയായിരുന്നു. അപകടത്തില്‍ സ്കോര്‍പിയോയില്‍ ഉള്ളവര്‍ക്ക് നിസാര പരിക്കേറ്റു. ഇവരെ ബോംബ്സ്ക്വാഡിന്റെ വാഹനത്തിലാണ് ആശുപത്രിയിലെത്തിച്ചത്.