തിരൂര്‍: സേലത്തുണ്ടായ ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തിരൂര്‍ സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു. ചെമ്ബ്രയില്‍ താമസിക്കുന്ന തലക്കടത്തൂര്‍ അരീക്കാട് മേലേതില്‍ അബ്ദുറസാഖിന്റെ മകന്‍ മുഹമ്മദ് നൗഫല്‍ (22) ആണ് മരിച്ചത്.നാട്ടില്‍ നിന്ന് രണ്ടാം പെരുന്നാള്‍ ദിനത്തില്‍ സേലത്തേക്ക് മടങ്ങിയ നൗഫല്‍ സഹപാഠികളായ കാടാമ്ബുഴ സ്വദേശി ശഫീക്ക് , സേലം സ്വദേശി ദിനേശ് എന്നിവര്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ബുധനാഴ്ച രാത്രിയായിരുന്നു അപകടം.ഗുരുതരമായി പരുക്കേറ്റ നൗഫലിനെ സേലത്ത് നിന്ന് പ്രാഥമിക ശ്രുശ്രൂഷ നല്‍കി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ കോട്ടക്കലിലെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ മരിച്ചു.
സേലത്തെ ശിവരാജ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളജിലെ നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായിരുന്നു നൗഫല്‍. മാതാവ്: ഉമ്മുകുത്സു. സഹോദരങ്ങള്‍: ബിലാല്‍, ഫാത്തിമ നുഹ്റ.