രാജസ്ഥാനിലെ ഹനുമാൻഗഡിൽ വാഹനാപകടത്തിൽ 17 പേർ മരിച്ചു

255

ജയ്പുർ : രാജസ്ഥാനിലെ ഹനുമാൻഗഡിൽ വാഹനാപകടത്തിൽ 17 പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. മരിച്ചവരിൽ മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു. ജീപ്പിൽ ട്രക്കിടിച്ചാണ് അപകടമുണ്ടായത്. ഹനുമാൻഗഡിൽ നിന്നും 17 കിലോമീറ്റർ അകലെ ഇന്നു പുലർച്ചെയാണ് അപകടമുണ്ടായത്. ജീപ്പിലുണ്ടായിരുന്ന എല്ലാവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. ജീപ്പിൽ പരിധിയിൽ അധികം യാത്രക്കാരുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകടത്തെക്കുറിച്ച് അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു.

NO COMMENTS

LEAVE A REPLY