കൊല്ലം: ആയൂരില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും തമ്മില്‍ കൂട്ടി ഇടിച്ചു. മൂന്നുപേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. എട്ടു പേരുടെ നില ഗുരുതരം. 20ലധികം പേര്‍ക്ക് പരിക്കേറ്റു.തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്ക് പോവുന്നസൂപ്പര്ഫാസ്റ്റു ബസും പുനലൂരില്‍നിന്നും ആറ്റിങ്ങലിലേക്ക് പോ വുന്ന ജനതാ എന്ന സ്വകാര്യ ബസുമാണ് അപകടത്തില്‍ പെട്ടത്. വൈകിട്ട് ആറരയോടെ ആയൂര്‍ കമ്പം മോട് വെച്ചാണ് അപകടം. മരിച്ചവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ഇന്‍ഫോ പാര്‍ക്കില്‍ ജോലി ചെയ്യുന്ന പെരുമ്പാവൂര്‍ സ്വദേശിയായ രമ്യ മരിച്ചതായാണ് വിവരം. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു