കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് സ്‌കൂൾ കുട്ടികളുമായി പോയ ജീപ്പ് അപകടത്തിൽപ്പെട്ട് മൂന്ന് മരണം. ജീപ്പ് ഡ്രൈവറും രണ്ട് കുട്ടികളുമാണ് മരിച്ചത്. 13 കുട്ടികൾക്ക് പരിക്കേറ്റു. ഇതിൽ പലരുടേയും നില ഗുരുതരമാണ്. കൂത്താട്ടുകളം മേരിഗിരി സ്‌കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഇറങ്ങി പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക സൂചന. മതിലിൽ ഇടിച്ച് ജീപ്പ് മറിഞ്ഞാണ് അപകടമുണ്ടായത്.