അബുദാബി : അബുദാബിയിൽ റോഡപകടത്തിൽ മലയാളി യുവതി വാഹനമിടിച്ച് മരിച്ചു. തൃശൂർ ചാലക്കുടി ആളൂരിൽ ജയിംസ് – ഷൈല ദന്പതികളുടെ മകൾ സ്മൃതി (25) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നഗരത്തിലെ മുറൂർ ബസ്സ്റ്റാൻഡിനു സമീപമായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കവേ കാറിടിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ സ്മൃതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗ്ലോബൽ വിംഗ്സ് റെന്‍റ് എ കാർ കന്പനിയിൽ രണ്ടു വർഷമായി എച്ച്ആർ മാനേജരായി ജോയി ചെയ്തുവരികയായിരുന്നു. ഒരു മാസം മുൻപാണ് സ്മൃതി നാട്ടിൽ പോയി തിരിച്ചെത്തിയത്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. അബുദാബി ഹംദാൻ സ്ട്രീറ്റ് ഡു ഓഫീസിന് സമീപം വർഷങ്ങളായി മാതാപിതാക്കളോടൊപ്പമാണ് സ്മൃതി താമസിച്ച് വന്നത്.