കാര്‍ മരത്തിലിടിച്ച്‌ കത്തി റേസിങ് താരം അശ്വിന്‍ സുന്ദറും ഭാര്യയും മരിച്ചു

205

ചെന്നൈ: റേസിങ് താരം അശ്വിന്‍ സുന്ദറും(27) ഭാര്യ നിവേദിതയും കാറപകടത്തില്‍ മരിച്ചു. അമിതവേഗതയിലെത്തിയ ബിഎംഡബ്ല്യു കാര്‍ നിയന്ത്രണം വിട്ട് വഴിയരികിലെ മരത്തിലിടിച്ച്‌ കത്തിയാണ് അപകടം. ചെന്നൈയിലെ മറീന ബീച്ചിന് സമീപം പട്ടണപ്പാക്കത്ത് വച്ച്‌ പുലര്‍ച്ചെയായിരുന്നു അപകടം. അശ്വിനാണ് കാര്‍ ഓടിച്ചിരുന്നത്. സംഭവസ്ഥലത്ത് വച്ച്‌ തന്നെ അശ്വിനും ഭാര്യയും മരിച്ചു. കാറിന്റെ ഡോര്‍ തുറക്കാന്‍ സാധിക്കാത്തതിനാല്‍ ഇരുവരും വാഹനത്തിനുള്ളില്‍ കുടുങ്ങുകയായിരുന്നു. വഴിയാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോസും ഉടന്‍ സംഭവസ്ഥലത്തെത്തി. അരമണിക്കൂറോളം ശ്രമപ്പെട്ടാണ് തീയണച്ചത്. കാര്‍ വെട്ടിത്തുറന്നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തത്. വാഹനത്തിന്റെ നമ്ബര്‍ പരിശോധിച്ചതിന് ശേഷമാണ് മരിച്ചത് അശ്വിനും ഭാര്യയുമാണെന്ന് പോലീസ് സ്ഥിരീകരിച്ചത്.

NO COMMENTS

LEAVE A REPLY