പുനലൂരില്‍ കെഎസ്‌ആര്‍ടിസി ബസും ആന്‍ബുലന്‍സും കൂട്ടിയിടിച്ച്‌ നാല്‌ മരണം

247

കൊല്ലം: പത്തനാപുരത്തു കെഎസ്ആര്‍ടിസി ബസും ആംബുലന്‍സും കൂട്ടിയിടിച് ഒരു സ്ത്രീ ഉള്‍പ്പടെ 4 പേര്‍ മരിച്ചു. ഒരാള്‍ക്ക്പരിക്കേറ്റു. ആബുലന്‍സ് ഡ്രൈവര്‍ സ്വദേശി സുബിന്‍ തോമസ് കോശിയും, ആംബുലന്‍സില്‍ ഉണ്ടായിരുന്ന മറ്റു മൂന്നുപേരുമാണ്‌ മരിച്ചത്. പരിക്കേറ്റ ഒരാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പതിനൊന്നു മണിയോടെ പത്തനാപുരം പച്ചിലവിള ജംഗ്ഷനില്‍ ആയിരുന്നു അപകടം. ആംബുലന്‍സ് കൊട്ടാരക്കര ഭാഗത്തേയ്ക്കും ബസ് പുനലൂര്‍ ഭാഗത്തേയ്ക്കും പോകുകയായിരുന്നു. ബസ്സിലുള്ളവര്‍ക്കു കാര്യമായ പരുക്കുകള്‍ ഇല്ല.

NO COMMENTS

LEAVE A REPLY