എറണാകുളം: എറണാകുളം നീണ്ടപാറയില്‍ മലയാറ്റൂര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേര്‍ക്ക് പരിക്കേറ്റു. മലയാറ്റൂര്‍ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇടുക്കി കട്ടപ്പന സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. രണ്ട് കുട്ടികളടക്കം ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലകയറ്റത്തിന്റെ ക്ഷീണം നിമിത്തം െ്രെഡവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.