ഷിംല: ഹിമാചൽപ്രദേശിൽ സ്വകാര്യ ബസ് ടോൺസ് നദിയിലേക്ക് മറിഞ്ഞ് 44 പേർ മരണപ്പെട്ടു. ഷിംല ജില്ലയിലെ നേർവയിലാണ് അപകടമുണ്ടായത്. 56 പേരാണ് ബസിൽ സഞ്ചരിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.അപകടത്തില്‍ കൂടുതല്‍ ആളുകള്‍ മരിച്ചതായി സംശയിക്കുന്നു. ഉത്തരാഖണ്ഡിലേക്കുള്ള യാത്രക്കിടെയാണ് അപകടം. ഉത്തരാഖണ്ഡിലെ ടിയൂനിയിലേക്ക് സഞ്ചരിച്ച ബസാണ് ബുധനാഴ്ച രാവിലെ അപകടത്തിൽപ്പെട്ടത്. അപകടവിവരം അറിഞ്ഞയുടൻ സിർമോർ പൊലീസ് സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.നേർവ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടമുണ്ടായതെന്നും 56 യാത്രികരാണ് ബസിലുണ്ടായിരുന്നത്