സ്‌കാനിയ ബസ് നിര്‍ത്തിയിട്ട ലോറിക്ക് പിന്നിലിടിച്ചു ഡ്രൈവര്‍ക്ക് ഗുരുതര പരുക്ക്

208

ആറ്റിങ്ങല്‍: ദേശീയപാതയില്‍ തിരുവനന്തപുരം ആറ്റിങ്ങലിനു സമീപം പൂവന്‍പാറയില്‍ സ്‌കാനിയ ബസ് നിര്‍ത്തിയിട്ട ലോറിക്ക് പിന്നിലിടിച്ചു ഡ്രൈവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്നു രാവിലെ അഞ്ചരയോടെയാണ് അപകടം. റോഡില്‍ സീബ്രാ ലൈന്‍ വരക്കുന്നതിനായി നിറുത്തിയ ലോറിക്ക് പിന്നില്‍ ബസ് ഇടിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ ഡ്രൈവര്‍ നെടുമങ്ങാട് സ്വദേശി ഷിനു (35)വിനെയും നിസാരപരിക്കേറ്റ യാത്രികരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് മൂന്നു മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. ക്രൈന്‍ ഉപയോഗിച്ച് ബസ് മാറ്റിയ ശേഷമാണ് ഗതാഗതം സാധാരണ നിലയിലായത്.

NO COMMENTS

LEAVE A REPLY