കണ്ണൂര്‍: കൊട്ടിയൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസില്‍ നിന്നും തലപുറത്തേയ്ക്കിട്ട കുട്ടി വൈദ്യുതി തൂണില്‍ തലയിടിച്ചു മരിച്ചു. ഗൂഡല്ലൂര്‍ സ്വദേശിയായ സിബി(13)യാണ് മരിച്ചത്. ബസ് വേഗത്തില്‍ പോകുന്നതിനിടെ കുട്ടിയുടെ തല റോഡ് വശത്തെ പോസ്റ്റിലിടിച്ച് തകര്‍ന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കൊട്ടിയൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നിലായിരുന്നു സംഭവം. മാനന്തവാടി ഭാഗത്ത് നിന്നും വരികയായിരുന്ന ബസിന്റെ പിന്‍സീറ്റിലായിരുന്നു കുട്ടി ഇരുന്നിരുന്നത്.