ടിവി അവതാരകയും നടിയുമായ സോണിക ചൗഹാന്‍ വാഹനാപകടത്തില്‍ മരിച്ചു

196

കൊൽക്കത്ത: ബംഗാളി ടിവി അവതാരകയും നടിയുമായ സോണിക ചൗഹാൻ വാഹനാപകടത്തിൽ മരിച്ചു. വാഹനം ഓടിച്ച സുഹൃത്തും അവതാരകനുമായ ബിക്രം ചാറ്റർജിയ്ക്ക് ഗുരുതര പരിക്കുണ്ട്. ഇന്നു രാവിലെ അഞ്ചോടെ കൊൽക്കത്തയിലെ രാഷ്ബഹാരി അവന്യൂവിലായിരുന്നു അപകടം. തലയ്ക്കു സാരമായി പരിക്കേറ്റ സോണിക തത്ക്ഷണം മരിച്ചു. ബിക്രമിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനം അതിവേഗത്തിലായിരുന്നു എന്നാണു സൂചനകള്‍. വാഹനം പൂർണമായി തകർന്നിരുന്നു.

NO COMMENTS

LEAVE A REPLY