ലഖ്‌നൗ: ഉത്തര്‍പ്രേദശില്‍ മിനി ട്രക്ക് കനാലിലേക്ക് മറിഞ്ഞ് പതിനാല് പേര്‍ കൊല്ലപ്പെട്ടു. 28 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ജലേസര്‍ പ്രൈമറി ഹെല്‍ത്ത് കെയറില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇറ്റാഹ് ജില്ലയിലെ ജലസേര്‍ മേഖലയില്‍ രാവിലെ മൂന്ന് മണിയോടെയാണ് സംഭവം.അപകട കാരണ വ്യക്തമായിട്ടില്ല. ജലേസര്‍ നാഗാ ലാല്‍ സിങ്ങില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയവരാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരെല്ലാം ആഗ്ര ജില്ലയിലെ നഗരിയ ഗ്രാമവാസികളാണ്.റോഡരികിലുള്ള കൈവരി തകര്‍ത്ത് ട്രക്ക് കനാലിലേക്ക് പതിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.