ജയ്പുര്‍: രാജസ്ഥാനില്‍ വിവാഹവേദി തകര്‍ന്ന് വീണ് 23 പേര് മരിച്ചു. 28 പേര്‍ക്ക് പരിക്കേറ്റു. ഭാരത്പുര്‍ ജില്ലയില്‍ ബുധനാഴ്ച രാത്രിയോടെ ആയിരുന്നു അപകടം. ഭാരത്പുരിലെ അന്നപൂര്‍ണ മാരേജ് ഗാര്‍ഡനിലെ വിവാഹം നടക്കുന്ന കെട്ടിടമാണ് തകര്‍ന്നുവീണത്. മരിച്ചവരില്‍ എട്ടു സ്ത്രീകളും നാലു കുട്ടികളും ഉള്‍പ്പെടുന്നു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.