ഷാദോള്‍: മധ്യപ്രദേശില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ഒമ്ബത് പേര്‍ മരിച്ചു. ഷാദോള്‍ ജില്ലയിലാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ജീപ്പ് നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ചാണ് അപകടം. മരിച്ചവരില്‍ മൂന്നു സ്ത്രീകളും രണ്ടു പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. വാരണാസിയില്‍നിന്നു ഛത്തീസ്ഗഡിലെ കോണ്‍ഡഗാവിലേക്കു പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.