കെ എസ് ആര്‍ ടി സി ബസ് കാറിലിടിച്ച്‌ ദേശീയപാതയില്‍ രണ്ടു മരണം

234

കൊണ്ടോട്ടി: കെ എസ് ആര്‍ ടി സി ബസ് കാറിലിടിച്ച്‌ ദേശീയപാതയില്‍ രണ്ടു മരണം. ആറു പേര്‍ക്ക് പരിക്കേറ്റു. ദേശീയ പാത കോഴിക്കോട്- തൃശൂര്‍ റോഡില്‍ താഴെ ചേളാരിയിലാണ് അപകടമുണ്ടായത്. ഇന്നു പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം. തൃശൂര്‍ സ്വദേശികളാണ് മരിച്ചത്. മരിച്ചവരുടെ പേരുവിവരങ്ങള്‍ അറിവായിട്ടില്ല. അപകടത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്നതാണ് കാര്‍. ചേളാരിയില്‍ ആളെ ഇറക്കിയ ശേഷം പോകുകയായിരുന്നു ബസ്. ഇടിയെ തുടര്‍ന്ന് കാര്‍ ഭാഗികമായി തകര്‍ന്നു. കാറിന്‍റെ പിന്‍ഭാഗത്തുണ്ടായിരുന്നവരാണ് മരിച്ചത്.

NO COMMENTS

LEAVE A REPLY