കൊല്ലത്ത് കെഎസ്‌ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു,നിരവധി പേര്‍ക്ക് പരിക്ക്

187

കൊല്ലം: ദേശീയപാതയില്‍ തട്ടാമലയില്‍ കെഎസ്‌ആര്‍ടിസി ബസും സ്വകാര്യ ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച്‌ അപകടം. മെയ് 28 ഞായറാഴ്ച രാവിലെ 7 മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവറുടെ നില ഗുരുതരമാണ്. തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസാണ് ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഇരുബസുകളും റോഡിന്റെ വശത്തേക്ക് തെന്നിനീങ്ങി. രണ്ട് ബസുകളുടെയും മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. കെഎസ്‌ആര്‍ടിസി ബസിലെ യാത്രക്കാര്‍ക്കാണ് കൂടുതല്‍ പരിക്കേറ്റിട്ടുള്ളത്. കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവറുടെ നില അതീവഗുരുതരമാണ്. ഇയാളുടെ കാലുകള്‍ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. സീറ്റില്‍ തലയിടിച്ചാണ് മിക്ക യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുള്ളത്.

NO COMMENTS

LEAVE A REPLY