തൃശൂര്‍: സ്കൂളില്‍നിന്നു വന്ന അതേ വാഹനം ഇടിച്ച് വിദ്യാര്‍ഥി മരിച്ചു. പീച്ചി എല്‍പി സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിയും ചെന്നായ്പ്പാറ ഉരുളന്‍കുന്ന് കൈപ്പറ്റ യേശുദാസിന്റെ ഏക മകനുമായ ജെസ്ലിന് (ആറ്) ആണ് മരിച്ചത്. സ്കൂള്‍ വിട്ടുവന്ന വാഹനത്തില്‍നിന്നിറങ്ങി വീട്ടിലേക്കു പോകുന്ന വഴിയാണ് അപകടം. വാഹനത്തില്‍നിന്ന് ഇറങ്ങി പിറകിലുടെ റോഡ് മുറിച്ച് കടക്കുന്പോള്‍ പിറകിലേക്കെടുത്ത അതേ വാഹനം തട്ടി അടിയില്‍പെടുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ രക്ഷിക്കാനായില്ല.