മൂവാറ്റുപുഴ∙ തിരുവനന്തപുരം – മൂന്നാര്‍ കെഎസ്ആര്‍ടിസി ബസ് മൂവാറ്റുപുഴയ്ക്കു സമീപം നിയന്ത്രണം വിട്ടു മറിഞ്ഞു. 30ല്‍ അധികം യാത്രക്കാരുമായെത്തിയ ബസ് മൂവാറ്റുപുഴയ്ക്കു സമീപം മീനംകുന്നത്താണ് അപകടം. നിയന്ത്രണം വിട്ട ബസ് റോഡില്‍നിന്ന് മാറി സമീപമുള്ള പറമ്ബിലേക്കാണ് മറിഞ്ഞത്. ആളപായമില്ല.