മലപ്പുറം: വളാഞ്ചേരിയില്‍ സ്കൂള്‍ ബസ് മറിഞ്ഞു നിരവധി കുട്ടികള്‍ക്ക് പരിക്ക്. വളാഞ്ചേരി എ യു പി സ്കൂളിന്റെ ബസ് ആണ് മറിഞ്ഞത്. പത്തു കുട്ടികള്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.