ഓച്ചിറയില്‍ നിര്‍ത്തിയിട്ടിരുന്ന പെട്രോള്‍ ടാങ്കറിന് പിന്നില്‍ ലോറിയിടിച്ച്‌ ഒരു മരണം

191

ഓച്ചിറ: കൊല്ലം ഓച്ചിറയില്‍ നിര്‍ത്തിയിട്ടിരുന്ന പെട്രോള്‍ ടാങ്കറിന് പിന്നില്‍ ലോറിയിടിച്ച്‌ ഒരു മരണം. ദേശീയപാതയില്‍ വലിയ കുളങ്ങര പള്ളിമുക്കില്‍ പുലര്‍ച്ചെ ഒന്നരക്കായിരുന്നു അപകടം. പാലക്കാട് ആലത്തൂര്‍ സ്വദേശി മനു (25) ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ടാങ്കര്‍ താഴ്ചയിലേക്ക് മറിഞ്ഞു. ടാങ്കറിന് അടിയില്‍പെട്ട മനുവിന്റെ മൃതദേഹം രണ്ട് മണിക്കൂറിനു ശേഷം ക്രെയിന്‍ ഉപയോഗിച്ച്‌ ഉയര്‍ത്തിയാണ് പുറത്തെടുത്തത്.

NO COMMENTS