സൗദി അറേബ്യ: സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അല്‍ബാഹക്ക് സമീപം മക്കുവയിലുണ്ടായ അപകടത്തിലാണ് തിരുവനന്തപുരം അമരവിള താന്നീമൂട് ഫിറോസ് മന്‍സില്‍ ഷഫീഖ് പീര്‍ മുഹമ്മദ്(30), പരപ്പനങ്ങാടി ഉള്ളണം ചാളക്കാപറമ്ബ് സ്വദേശി സിറാജുദ്ദീന്(30) എന്നിവര്‍ മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന മാര്‍ത്താണ്ഡം സ്വദേശി അനീഷ് (32) ഗുരുതരാവസ്ഥയില്‍ അല്‍ബാഹ കിംങ് ഫഹദ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ്. കമ്ബനി ആവശ്യത്തിനായി ജീസാനിലേക്ക് പോകുമ്ബോള്‍ വ്യാഴാഴച്ച രാത്രി ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ഇലകട്രിക പോസറ്റിലിടിച്ചതിനെ തുടര്‍ന്ന വൈദ്യുതാഘതമേറ്റാണ് ഇവര്‍ മരിച്ചത്. മൂവരും മക്കുവയിലുള്ള മിററല്‍ അറബിയ്യ കമ്ബനിയിലെ ജീവനക്കാരാണ്. അഞ്ചുവര്‍ഷമായി ഇവര്‍ മക്കുവയിലാണ ജോലി ചെയ്യുന്നത്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചു വരുന്നു.