ഒമാനില്‍ തൃശൂര്‍ സ്വദേശി വാഹനാപകടത്തില്‍ മരിച്ചു

210

മസ്കത്ത്: ഒമാനില്‍ കാറും ട്രെയിലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളിയടക്കം മൂന്ന് മരണം. തൃശൂര്‍ ചേര്‍പ്പ് സ്വദേശി പ്രദീപ് കുമാറാണ് (45) മരിച്ചത്. മറ്റ് രണ്ടുപേര്‍ പാകിസ്ഥാന്‍ സ്വദേശികളാണ്. മസ്കത്തില്‍ നിന്ന് ഏകദേശം അഞ്ഞൂറിലധികം കിലോമീറ്റര്‍ ദൂരെ ഹൈമക്കടുത്ത മുഹൈസിനയില്‍ തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ജോലി ആവശ്യത്തിനായി പോകുമ്ബോഴായിരുന്നു അപകടം. മസ്കത്തിനടുത്ത വാദി കബീറില്‍ അലൂമിനിയം ഇന്‍സ്റ്റലേഷന്‍ സ്ഥാപനം നടത്തി വരുകയായിരുന്നു പ്രദീപും സഹപ്രവര്‍ത്തകരും.

NO COMMENTS