മസ്കറ്റ് ; ഒമാനില്‍ കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും വീണ് കൊല്ലം സ്വദേശി മരിച്ചു. കൊല്ലം വെളവൂര്‍ക്കോണം സ്വദേശി സജുമോന്‍ ചാക്കോയാണ് മരിച്ചത്. ജോലിക്കിടയില്‍ കെട്ടിടത്തിന്‍റെ ഒന്‍പതാം നിലയില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു. മൃതദേഹം റോയല്‍ ഒമാന്‍ പോലീസ് മോര്‍ച്ചറിയിലേക്കു മാറ്റി.