വടകര : വടകരയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. മാഹിയില്‍നിന്ന് വടകര ഭാഗത്തേക്ക് നിയന്ത്രണമില്ലാതെ പാഞ്ഞ കാറിടിച്ച് ഒമ്പതു പേര്‍ക്കാണ് പരിക്കേറ്റത്. വടകര പുതിയസ്റ്റാന്‍ഡിന് സമീപം കാറിടിച്ച് നിന്നു. ഇതോടെ കാറിലുണ്ടായിരുന്ന നാലു പേര് ഓടിരക്ഷപെട്ടു. ഒരാളെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. വാഹനയാത്രകാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കുമാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവരെ വടകരയിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രാജീവന്, ബാലകൃഷ്ണന് എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.