താമരശേരിയില്‍ ബസും കാറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു

204

കോഴിക്കോട്: താമരശേരിയില്‍ ബസും കാറും കൂട്ടിയിടിച്ച്‌ തമിഴ്നാട് സ്വദേശി മരിച്ചു. കാറിലുണ്ടായിരുന്ന കുട്ടിയെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട് എരുമാട് സ്വദേശികളാണ് കാറില്‍ സഞ്ചരിച്ചിരുന്നതെന്നാണ് പ്രാഥമിക വിവരം. എടവണ്ണ കുണ്ടുതോടില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസിലാണ് കാറിടിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്.

NO COMMENTS