ചീയപ്പാറ: കൊച്ചി – ധനുഷ്കോടി ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ മന്ത്രി എം.എം മണിയുടെ സഹോദരന്‍ ലംബോധരന് ഗുരുതര പരിക്ക്.
രാത്രി 10 ന് ചീയപ്പാറ വാളറ വെള്ളച്ചാട്ടത്തിനു സമീപമായിരുന്നു അപകടം.
റോഡില്‍ നിന്നും തെന്നി 200 അടിയോളം താഴ്ചയിലേക്ക് വാഹനം പതിച്ചു. ഡ്രൈവര്‍ അഭീഷിനും പരിക്കേറ്റു. ഇരുവരേയും ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.