കണ്ണൂര്‍ സ്വദേശി ദുബായില്‍ വാഹനാപകടത്തില്‍ മരിച്ചു

242

അജ്മാന്‍•കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി പറയന്തര വളപ്പില്‍ പ്രദീപന്‍ (36) ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുന്ന വഴിയില്‍ വാഹനമിടിക്കുകയായിരുന്നു. ഷാര്‍ജ അംബാസഡര്‍ സ്കൂളിലെ അധ്യാപിക രചനയാണ് ഭാര്യ. മകന്‍: അദീപ്. ദുബൈയിലെ സംഗീത സദസുകളില്‍ നിറസാന്നിധ്യമായിരുന്നു പ്രദീപനും ഭാര്യ രചനയും. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച്‌ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

NO COMMENTS