തമിഴ്നാട്ടില്‍ കടലൂരിന് സമീപം രാമനാഥത്തു കാറപകടത്തില്‍ ഏഴുപേര്‍ മരിച്ചു. മരിച്ചവരില്‍ നാലു മലയാളികളും മൂന്നു തമിഴ്നാട് സ്വദേശികളുമാണുള്ളത്. ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെ ഇവരുടെ കാര്‍ നിയന്ത്രണം വിട്ടു മരത്തിലിടിക്കുകയായിരുന്നു. പത്തനംതിട്ട മല്ലപ്പള്ളി കോട്ടാങ്ങല്‍ വട്ടപ്പാറ പുളിച്ചുമാക്കല്‍ ഏലിയാമ്മയുടെ മക്കളായ പ്രകാശ്, പ്രദീപ്, പ്രകാശിന്റെ ഭാര്യ പ്രിയ, പന്തളം മങ്ങാരം ഇടത്തറയില്‍ തങ്കച്ചന്റെ മകന്‍ ജോഷി (29), തമിഴ്നാട് സ്വദേശികളായ മിഥുല്‍, ശരവണന്‍, ഡ്രൈവര്‍ ശിവ എന്നിവരാണ് മരിച്ചത്. ഏലിയാമ്മയുടെ സഹോദരിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാട്ടിലേക്കു പുറപ്പെട്ടതായിരുന്നു ഇവര്‍. പ്രകാശ് ചെന്നൈ ബില്‍റൂത്ത് ആശുപത്രിയില്‍ റേഡിയോളജിസ്റ്റും ഭാര്യ പ്രിയ ചെന്നൈ ചിന്താമണി ആശുപത്രിയില്‍ നഴ്സുമാണ്. പ്രദീപ് സ്വകാര്യ ആശുപത്രിയിലെ ജോലിക്കാരനാണ്.