തൃശൂര്‍: നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. പുന്നയുര്‍ക്കുളം അണ്ടത്തോട് സെന്ററില്‍വെച്ചായിരുന്നു അപകടം. അണ്ടത്തോട് തങ്ങള്‍പടി സ്വദേശി പണിക്കവീട്ടില്‍ ഹംസയുടെ മകന് ഷെറീഫ് (34) ആണ് മരിച്ചത്.പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്. ബസിലെ ഡ്രൈവറാണ് മരിച്ച ഷെരീഫ്. പുലര്‍ച്ചെ ബസ് എടുക്കുവാനായി ബൈക്കില്‍ യാത്രചെയ്യവേയാണ് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന നാഷണല്‍ പെര്‍മിറ്റ് പെര്‍മിറ്റ് വണ്ടിയുടെ പിറകില്‍ ഇടിച്ചത്. സംഭവസ്ഥലത്തുവെച്ചുതന്നെ ഷെറീഫ് മരിച്ചു. ശബ്ദം കേട്ട് ഓടിക്കൂടിയ ആളുകള്‍ ഇയാളെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഭാര്യ:റഷീദ, മക്കള്‍: അനസ്, ഷെന, ഷിഫാന്.