മലപ്പുറം : ലോറി ബൈക്കിലിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. മലപ്പുറം എടപ്പാള്‍ ശുകപുരത്ത് ലോറി ബൈക്കില്‍ ഇടിച്ച് കുറ്റിപ്പുറം എംഇഎസ് എന്‍ജിനീയറിങ് കോളേജിലെ ബിടെക്ക് വിദ്യാര്‍ത്ഥികളായ കോട്ടയം വടക്കേടം സ്വദേശി നെസ്മല്‍ നിസാര്‍, പൊന്നാനി സ്വദേശിനി റാബിയത്ത് എന്നിവരാണ് മരിച്ചത്. കുറ്റിപ്പുറം-ചൂണ്ടേല്‍ സംസ്ഥാന പാതയിലെ ശുകപുരം ആശുപത്രിക്ക് സമീപം വൈകീട്ട് നാലു മണിയോടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ഇരുവരും ബൈക്കില്‍ നിന്ന് തെറിച്ചുവീണു.പിന്നില്‍ ഇരുന്നിരുന്ന റാബിയത്ത് സംഭവസ്ഥലത്ത് വെച്ചും നെസ്മല്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.