മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ ബസ് മതിലിനിടിച്ച് മറിഞ്ഞ് മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. മേപ്പയ്യൂര്‍ ഹൈസ്കൂളിന് സമീപം വെള്ളിയാഴ്ച രാവിലെ 10.15 ഓടെയാണ് അപകടമുണ്ടായത്. പേരാമ്ബ്രയില്‍ നിന്നും മേപ്പയ്യൂരിലേക്ക് പോവുകയായിരുന്ന ജീസസ് ബസ്സാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് അടക്കമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മേപ്പയ്യൂരിലേക്ക് പോവുന്നതിനിടെ നിയന്ത്രണം വിട്ട് ബസ് മതിലിനിടിച്ച് മറിയുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.