കക്കയത്ത് ടൂറിസ്റ്റ്ബസും ബൈക്കും കൂട്ടിയിടിച്ച്‌ വിദ്യാര്‍ത്ഥി മരിച്ചു

201

പേരാമ്പ്ര : കക്കയത്ത് ടൂറിസ്റ്റ്ബസും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാരാനായ വിദ്യാര്‍ത്ഥി മരിച്ചു. കക്കയം 27ാം മൈല്‍ റോഡില്‍ നിന്നും കക്കയം ഡാമിലേക്കുള്ള വഴിയില്‍ വളവില്‍ വെച്ചാണ് അപകടമുണ്ടായത്.
അപകടം നടന്നയുടന്‍ അജിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കക്കയം ഡാം റോഡില്‍ ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് നടന്ന അപടത്തിലാണ് കല്ലാനോട്, കരിയാത്തുംപാറ പുത്തന്‍പുരയില്‍ ജെയിംസിന്റെ മകന്‍ അജിന്‍ (19) മരണപ്പെട്ടത്.

NO COMMENTS