കൊല്ലം: കായംകുളം കെഎസ്‌ആര്‍ടിസി ജംഗ്ഷനില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് രണ്ടുപേര്‍ മരിച്ചു. കൊല്ലം പുന്തലത്താഴം മംഗലത്ത് തറ തെക്കേവിളയില്‍ ശരവണന്‍ (23 ), കൈലാസ് എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ഇരുവരെയും കായംകുളം താലൂക്കാശുപത്രിയിലും അവിടെനിന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.