തിരുവനന്തപുരം: തിരുവനന്തപുരം കണിയാപുരത്ത് ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ആറ്റിങ്ങല്‍ സ്വദേശി ഉമേഷ് (22) ആണ് മരിച്ചത്. രാവിലെ പത്തോടെ കണിയാപുരത്തിന് സമീപം പള്ളിപ്പുറത്തായിരുന്നു അപകടം നടന്നത്.
ഗുരുതരമായി പരിക്കേറ്റ ഉമേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു. മംഗലപുരം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.