ചേര്‍ത്തല: ചേര്‍ത്തലയിലെ ദേശീയ പാതയില്‍ പതിനൊന്നാം മൈലില്‍ വോള്‍വോ ബസ് കാറിലിടിച്ച് രണ്ടു പേര്‍ മരിച്ചു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. തണ്ണീര്‍മുക്കം സ്വദേശി ഹരീഷ്, കഞ്ഞിക്കുഴി സ്വദേശി ശിവറാം എന്നിവരാണ് മരിച്ചത്. അപകടത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.