കണ്ണൂരില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ കൊല്ലപ്പെട്ടു

300

കണ്ണൂര്‍: പെരിങ്ങത്തൂരില്‍ സ്വകാര്യ ദീര്‍ഘദൂര ബസ് പുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. ബസിന്റെ ക്ലീനറും ചൊക്‌ളി സ്വദേശികളായ രണ്ടു പേരുമാണ് മരിച്ചത്. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പടുന്നു.ഒരാളെ രക്ഷപ്പെടുത്തി.
ബംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് മടങ്ങിവന്ന ബസ് പുലര്‍ച്ചെ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. പെരിങ്ങത്തൂര്‍ പാലത്തിന്റെ കൈവേലി തകര്‍ത്താണ് ബസ് മറിഞ്ഞത്. ബസ് ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. അപകടത്തില്‍ പെടുന്ന സമയത്ത് ബസില്‍ നാല് പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് ഡ്രൈവറുടെ മൊഴി. എന്നാല്‍ കൂടുതല്‍ പേര്‍ അപകടത്തില്‍ പെട്ടിട്ടുണ്ടോ എന്നറിയാനായി തിരച്ചില്‍ തുടരുകയാണ്. രക്ഷാ പ്രവര്‍ത്തനത്തിനായി അഗ്‌നി രക്ഷാ സേന സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടക്കുകയാണ്.

NO COMMENTS