തൃശൂരില്‍ ലോറികള്‍ കൂട്ടിയിടിച്ച് തീ പിടിച്ചു ; ഒരാള്‍ മരിച്ചു

261

തൃശൂര്‍: ദേശീയപാതയില്‍ കൊരട്ടിയില്‍ ലോറികള്‍ കൂട്ടിയിടിച്ച് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. നിര്‍ത്തിയിട്ട് അറ്റകുറ്റപണി ചെയ്യുകയായിരുന്ന ലോറിയില്‍ അതിവേഗതയില്‍ വന്ന മറ്റൊരു ലോറി ഇടിക്കുകയായിരുന്നു. ഉടന്‍തന്നെ തീപിടിത്തമുണ്ടായി. ഒരു ലോറി പൂര്‍ണമായി കത്തി നശിച്ചു. നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ അടിയില്‍ ഉണ്ടായിരുന്ന ആളാണ് മരിച്ചത്. അഗ്‌നിശമനസേനയുടെ സഹായത്തോടെ മൃതദേഹം പുറത്ത് എടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

NO COMMENTS