നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ഇടിച്ച്‌ രണ്ടുപേര്‍ മരിച്ചു

230

കോഴിക്കോട് : നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി സ്കൂട്ടറിലും ബൈക്കിലും സൈക്കിളിലും ഇടിച്ച്‌ രണ്ടു മരണം. ഇന്ന് ഉച്ചക്ക് 1.30 ഓടെ കോഴിക്കോട് മാവൂരിലെ പെരുവയിലിലാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രികനായ ഗുരുവായൂരപ്പന്‍ കോളേജ് സ്വദേശി കളത്തില്‍ താഴം ഡിവിന്‍(27), സൈക്കിള്‍ യാത്രികനായ പെരുവയല്‍ ഇളവന ശിവദാസന്‍(59) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ പരിക്കേറ്റ താത്തൂര്‍ പൊയില്‍ കല്ലുവളപ്പില്‍ സുഗതന്‍, ഭാര്യ ചന്ദ്രിക എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. .

NO COMMENTS