കോഴിക്കോട് ബൈക്കില്‍ ടൂറിസ്റ്റ് ബസിടിച്ച് മൂന്ന് പേര്‍ മരിച്ചു

276

കോഴിക്കോട്: വയനാട് റോഡില്‍ വെള്ളിമാട്കുന്നില്‍ ബൈക്കില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു.
മലാപറമ്പ് മുതലകാലയില്‍ ഗോള്‍ഡ് ലിങ്ക് റോഡില്‍ പ്രജിത്ത് (41), ഭാര്യ ഷിംന (35), മകന്‍ അഭി എന്ന അഭിഷേക് (13) എന്നിവരാണ് മരിച്ചത്.ഷിംനയും അഭിയും സംഭവ സ്ഥലത്തും പ്രജിത്ത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും വെച്ചാണ് മരിച്ചത്. മലാപറമ്പ് വേദവ്യാസ സ്‌കൂളിന് സമീപം കട നടത്തി വരികയായിരുന്നു പ്രജിത്ത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് അഭി.

NO COMMENTS