മേലുകാവ്: മേലുകാവില്‍ സ്വകാര്യ ബസും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരിക്ക്. ഇവരില്‍ ആരുടെയും നില ഗുരുതരമല്ല. ഇന്നു രാവിലെ ഒന്‍പതോടെ ഈരാറ്റുപേട്ട-തൊടുപുഴ റൂട്ടില്‍ കാഞ്ഞിരംകവല വടക്കും ഭാഗത്തു വെച്ചായിരുന്നു അപകടം സംഭവിച്ചത്. പരിക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡിന്റെ വിതിക്കുറവും അമിതവേഗവുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.