മലയാളി വൈദികന്‍ മംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു

258

മംഗളൂരു: മലയാളി വൈദികന്‍ മംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരി രൂപത മാനന്തവാടി ഏറാളംമൂല ഇടവകാംഗവുമായ ഫാദര്‍ എബ്രഹാം കളപാട്ട് (35 )ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ബൈന്തുര്‍ പുതിയ ബസ് സ്റ്റാന്‍ഡിനു സമീപത്തു വെച്ചു ബൈക്കില്‍ റോഡ് മുറിച്ചു കടക്കവെ സ്വകാര്യ ബസ് ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഫാദറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

NO COMMENTS